+ + × ×
OUR LEGACY

The Story of
Sahityotsav

33RD EDITION  ·  SINCE 1993
"

Where words find their wings and young voices echo through generations

Incepted 33 years ago in 1993, it has its commencement from the grassroot level — a family Sahityotsav. Crossing units, sectors, divisions, districts and 26 states across the country, it finds its actualization at the national level each year.

Sahityotsav focuses on the embellishment of creativity for thousands of students across India, and has become one of the towering figures in the realm of India's cultural festivals.

Thousands of young, vibrant students are ready to question all anti-social hullabaloos using their talents — writing, drawing, criticizing…

SAHITYOTSAV 2026 THEME

Just a Pause,
Not the End.

കോമ  ·  അല്പവിരാമം
,

മലയാളം എഴുത്തിൽ വാക്കുകളെയും വാക്യങ്ങളെയും വേർതിരിക്കാൻ ഉപയോഗിക്കുന്ന ഒരു ചിഹ്നമാണ് കോമ (Comma - ,). ഇതിനെ മലയാളത്തിൽ അല്പവിരാമം എന്ന് വിളിക്കുന്നു. വായനക്കാർക്ക് വാക്യങ്ങൾ അനായാസം മനസ്സിലാക്കാനും ശ്വാസം വിടാൻ ഇട നൽകാനുമാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്.

ചെറിയ ഇടവേളകൾ നൽകാൻ (Short Pause)

ഒരു വാക്യത്തിനിടയിൽ അല്പം നിർത്തി വായിക്കേണ്ടി വരുമ്പോൾ അല്പവിരാമം ഉപയോഗിക്കുന്നു.

ലളിതമായി പറഞ്ഞാൽ, ഒരു വലിയ ആശയത്തെ മുറിക്കാതെ തന്നെ വായനക്കാരന് ശ്വാസം വിടാൻ നൽകുന്ന ഒരു ചെറിയ 'ബ്രേക്ക്' ആണ് എഴുത്തിലെ കോമ.

നൂറിൻ്റെ നിറവിലെ സെൻ്റിനറി ആഘോഷങ്ങളുടെ വർണപ്പകിട്ടാർന്ന ശബ്‌ദഘോഷങ്ങൾ കാണുമ്പോൾ ഇതൊരു പൂർണതയാണ് എന്നോ പര്യവസാനം കുറിക്കുകയാണ് എന്നോ തെറ്റിദ്ധരിക്കേണ്ടതില്ല. അപസ്യാപവാദങ്ങളുടെ കൂരമ്പുകളെ നെഞ്ചൂക്കോടെ നേരിടേണ്ടി വന്ന കനൽ പഥങ്ങൾക്കിപ്പുറം വളർച്ചയുടെയും വികാസത്തിൻ്റെയും രാജപാതയിൽ അരുണ-ഹരിത-ശുഭ്രാംഗിതമായ അടയാളക്കൊടിമരത്തിൻ്റെ നാഴികക്കല്ലായി വിലയിരുത്താവതാണ്. എന്നാൽ കർമ്മ സാഫല്യങ്ങളിൽ അഭിരമിക്കാതെ പൂർവ്വാധികം ശക്തമായും ഭംഗിയായും നൈരന്തര്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ പ്രചോദനം നൽകുന്നതാണ് കോമ. ഇതൊരു ചെറിയ ഇടവേള മാത്രമാണിത്. പ്രവർത്തന ഗോഥയിൽ ഇനിയും സജീവമാകേണ്ടതിൻ്റെ ആവശ്യകത ദ്യോതിപ്പിക്കുകയാണ് കോമ അഥവാ അല്പവിരാമം.

എവ്വിധേനയോ അപകടത്തിൽ പെട്ട് മരണം വരിച്ചേക്കാമായിരുന്ന / ജീവിതം ഫുൾസ്റ്റോപ്പിട്ട പോലെ അവസാനിക്കുമായിരുന്ന വ്യക്തിയെ മരണവക്ത്രത്തിൽ നിന്നും രക്ഷപ്പെടുത്താൻ സാധ്യമായേക്കാമെന്ന പ്രതീക്ഷയുടെയും ശുഭാപ്തി വിശ്വാസത്തിൻ്റെയും മൂർത്തരൂപവുമാണ് കോമ.

പുരാതന കാലത്ത് എഴുത്തുകൾക്കിടയിൽ വിടവുകളോ (Spaces) ചിഹ്നങ്ങളോ ഉണ്ടായിരുന്നില്ല. ബി.സി. മൂന്നാം നൂറ്റാണ്ടിൽ അലക്സാണ്ട്രിയയിലെ ലൈബ്രേറിയനായിരുന്ന അരിസ്റ്റോഫാനീസ് (Aristophanes) ആണ് വായനക്കാർക്ക് ശ്വാസം വിടാനായി 'ഡോട്ടുകൾ' (Dots) ഉപയോഗിക്കുന്ന രീതി കൊണ്ടുവന്നത്.